യു.ഡി.എഫ്
ഹെൽത്ത് കമ്മിഷൻ
കേരളത്തിലെ ആരോഗ്യരംഗത്തുള്ള ഗുരുതര പ്രശ്നങ്ങളെപ്പറ്റിയും ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെപ്പറ്റിയും വിശദമായി പഠിക്കുകയും ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാര മാർഗങ്ങൾ നിർദ്ദേശിക്കുകയുമാണ് കമ്മിഷന്റെ ലക്ഷ്യം.
ജൂൺ 30 ന് യു.ഡി.എഫ് ഒരു ഹെൽത്ത് കമ്മിഷൻ രൂപീകരിച്ചു. അഞ്ചംഗ കമ്മിഷനാണ് നിലവിൽ വന്നത്. കമ്മിഷന്റെ അദ്ധ്യക്ഷൻ ഡോ: എസ്.എസ്. ലാൽ ആണ്. യു.ഡി.എഫ് ചെയർമാൻ ശ്രീ. വി.ഡി സതീശന്റെ മേൽനോട്ടത്തിലാണ് ഹെൽത്ത് കമ്മിഷൻ പ്രവർത്തിക്കുന്നത്.
മെഡിക്കൽ രംഗത്തെ പ്രഗത്ഭരായ ഡോ: ശ്രീജിത്. എൻ കുമാർ (തിരുവനന്തപുരം), ഡോ: പി.എൻ. അജിത (കോഴിക്കോട്), ഡോ: രാജൻ ജോസഫ് മാഞ്ഞൂരാൻ (തിരുവല്ല), ഡോ: ഒ.റ്റി മുഹമ്മദ് ബഷീർ (മണാശ്ശേരി, കോഴിക്കോട്) എന്നിവരാണ് മറ്റ് അംഗങ്ങൾ. ശ്രീ. പ്രശാന്ത് ആണ് കമ്മിഷൻ സെക്രട്ടറി.
‘ഹെൽത്ത് മിഷൻ 2050’ എന്ന ലക്ഷ്യമാണ് യു.ഡി.എഫ് മുന്നോട്ട് വയ്ക്കുന്നത്. ഇത് പ്രാവർത്തികമാക്കാനുള്ള ആരോഗ്യ നയരേഖയാണ് കമ്മിഷൻ തയ്യാറാക്കുക. 2030 ൽ കൈവരിക്കേണ്ട ഹ്രസ്വകാല നേട്ടങ്ങൾക്ക് പ്രത്യേക ഊന്നൽ നൽകും.
കേരളത്തിലെ ആരോഗ്യരംഗത്തുള്ള ഗുരുതര പ്രശ്നങ്ങളെപ്പറ്റിയും ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെപ്പറ്റിയും വിശദമായി പഠിക്കുകയും ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാര മാർഗങ്ങൾ നിർദ്ദേശിക്കുകയുമാണ് കമ്മിഷന്റെ ലക്ഷ്യം. മുഖ്യ വിഷയങ്ങളെ വിശദമായും അനുബന്ധ വിഷയങ്ങളെ ഹ്രസ്വമായും രേഖ പരാമർശിക്കും.
ആരോഗ്യരംഗത്ത് കേരളം ഉണ്ടാക്കിയിട്ടുള്ള നേട്ടങ്ങളെ നിലനിർത്തുന്നതിനും പുതിയ വെല്ലുവിളികളെ നേരിടുന്നതിനും വേണ്ടി സംസ്ഥാനത്തെ സജ്ജമാക്കാനുള്ള നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്നതായിരിക്കും കമ്മിഷൻ റിപ്പോർട്ട്. കമ്മിഷന്റെ പ്രഥമ റിപ്പോർട്ട് മൂന്ന് മാസത്തിനുള്ളിലും സമ്പൂർണ റിപ്പോർട്ട് ആറ് മാസത്തിനുള്ളിലും തയ്യാറാക്കാനാണ് പദ്ധതി.
പൊതുജനങ്ങൾ, ആരോഗ്യ വിദഗ്ദ്ധർ, ബന്ധപ്പെട്ട ഇതര രംഗങ്ങളിൽ പ്രവർത്തിക്കുന്നവർ തുടങ്ങി എല്ലാ മേഖലകളിലുമുള്ളവരുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമ്മിഷൻ സ്വീകരിക്കും.
നിങ്ങൾക്കും പങ്കാളികളാകാം!
യു.ഡി.എഫ് ഹെൽത്ത് കമ്മിഷൻ പൊതുജനങ്ങളെ കേൾക്കാൻ ആഗ്രഹിക്കുന്നു. ആരോഗ്യരംഗത്ത് നിങ്ങൾ നേരിട്ട പ്രശ്നങ്ങൾ, നിർദ്ദേശിക്കാനുളള പുതിയ ആശയങ്ങൾ, മെച്ചപ്പെടുത്തലുകൾക്കായുള്ള നിർദേശങ്ങൾ എന്നിവ ഈ വെബ്സൈറ്റിലൂടെ സമർപ്പിക്കാം.