യു.ഡി.എഫ്
ഹെൽത്ത് കമ്മിഷൻ
യു.ഡി.എഫ് ഹെൽത്ത് കമ്മിഷൻ വെബ്‌സൈറ്റിലേക്ക് സ്വാഗതം. കേരളത്തിലെ ആരോഗ്യരംഗത്തുള്ള ഗുരുതര പ്രശ്നങ്ങളെപ്പറ്റിയും ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെപ്പറ്റിയും വിശദമായി പഠിക്കുകയും ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാര മാർഗങ്ങൾ നിർദ്ദേശിക്കുകയുമാണ് കമ്മിഷന്റെ ലക്ഷ്യം.


ഹെൽത്ത് മിഷൻ
കേരളത്തിലെ ആരോഗ്യരംഗത്തുള്ള ഗുരുതര പ്രശ്നങ്ങളെപ്പറ്റിയും ജനങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെപ്പറ്റിയും സമഗ്രമായി പഠിക്കുകയും ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാര മാർഗങ്ങൾ നിർദ്ദേശിക്കുകയുമാണ് കമ്മിഷന്റെ പ്രധാന ലക്‌ഷ്യം. ‘ഹെൽത്ത് മിഷൻ 2050’ എന്ന ബൃഹത്തായ ലക്ഷ്യമാണ് ഇതിലൂടെ യു.ഡി.എഫ് മുന്നോട്ട് വയ്ക്കുന്നത്.
ആരോഗ്യരംഗത്ത് കേരളം ഉണ്ടാക്കിയിട്ടുള്ള നേട്ടങ്ങളെ നിലനിർത്തുന്നതിനും പുതിയ വെല്ലുവിളികളെ ഫലപ്രദമായി നേരിടുന്നതിനും വേണ്ടി സംസ്ഥാനത്തെ സജ്ജമാക്കാനുള്ള നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്നതായിരിക്കും കമ്മിഷൻ റിപ്പോർട്ട്. വിവിധ രംഗങ്ങളിലെ വിദഗ്ദ്ധർ, ജന പ്രതിനിധികൾ, സംഘടനകൾ, പൊതുജനങ്ങൾ എന്നിവരുടെ അഭിപ്രായവും, നിലവിലെ ദേശീയ, അന്തർദേശീയ മാർഗ്ഗരേഖകളും വിശദമായി വിശകലനം ചെയ്തുമായിരിക്കും റിപ്പോർട്ട് തയ്യാറാക്കുക. സമയ ബന്ധിതമായി കമ്മിഷൻ റിപ്പോർട്ട് തയ്യാറാക്കാനാണ് പദ്ധതി.
താങ്കളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ രേഖപ്പെടുത്താൻ സവിനയം അഭ്യർത്ഥിക്കുന്നു.
നിങ്ങൾക്കും പങ്കാളികളാകാം!
യു.ഡി.എഫ് ഹെൽത്ത് കമ്മിഷൻ പൊതുജനങ്ങളെ കേൾക്കാൻ ആഗ്രഹിക്കുന്നു. ആരോഗ്യരംഗത്ത് നിങ്ങൾ നേരിട്ട പ്രശ്നങ്ങൾ, പുതിയ ആശയങ്ങൾ, മെച്ചപ്പെടുത്തലുകൾക്കായുള്ള നിർദേശങ്ങൾ എന്നിവ ഈ വെബ്സൈറ്റിലൂടെ സമർപ്പിക്കാം.
പ്രധാന ഉദ്ദേശ്യങ്ങൾ
വിശകലനം
ആരോഗ്യരംഗത്തെ പ്രധാന പ്രശ്നങ്ങളുടെ വിശകലനം: കേരളത്തിലെ ആരോഗ്യരംഗത്തെ ഘടനാപരവും പ്രവർത്തനപരവുമായുള്ള പ്രധാന പ്രശ്നങ്ങളെ ശാസ്ത്രീയമായി വിശകലനം ചെയ്യുക. സർക്കാർ ആശുപത്രികളുടെ പ്രവർത്തനക്ഷമത, ജീവനക്കാരുടെ കുറവ്, ആരോഗ്യ ഇൻഫ്രാസ്ട്രക്ചറിന്റെ അപാകതകൾ തുടങ്ങിയവ വിശകലനം ചെയ്യുക. സ്വകാര്യ ആരോഗ്യ മേഖലയുടെ സാന്നിദ്ധ്യം ജനങ്ങൾക്കായി എങ്ങനെ ഉപയോഗപ്പെടുത്താമെന്നും വിശദമായ പഠനം നടത്തുക. ജനങ്ങൾക്ക് ചികിത്സകൾ ഉണ്ടാക്കുന്ന സാമ്പത്തിക ഭാരത്തെപ്പറ്റി കൃത്യമായ നിർണ്ണയങ്ങൾ നടത്തുക.
മാർഗനിർദേശം
പരിഹാര മാർഗങ്ങളുടെ ശാസ്ത്രീയ രൂപീകരണം: ആഴത്തിലുള്ള പഠനങ്ങളിലൂടെ കണ്ടെത്തുന്ന പ്രശ്നങ്ങൾക്ക് ശാസ്ത്രീയവും പ്രായോഗികവുമായ ദീർഘകാല പരിഹാര നിർദേശങ്ങൾ രൂപപ്പെടുത്തുക. തദ്ദേശീയ സാഹചര്യങ്ങളിൽ അടിസ്ഥാനമൂന്നിയ പദ്ധതികളായിരിക്കും നിർദേശങ്ങളുടെ ആധാരം.
സംരക്ഷണം
നിലവിലുള്ള നേട്ടങ്ങൾ സംരക്ഷിക്കൽ: കേരളം ആരോഗ്യമേഖലയിലുണ്ടാക്കിയ മികച്ച നേട്ടങ്ങൾ, പ്രത്യേകിച്ച് ജനാരോഗ്യ സൂചികകളിലെ പുരോഗതി, ശിശുമരണനിരക്കിന്റെ കുറവ്, വാക്സിനേഷൻ കവറേജ് തുടങ്ങിയവ നിലനിർത്താൻ വേണ്ട ശുപാർശകൾ നൽകുക.
മുന്നൊരുക്കം
ഭാവിയിലെ വെല്ലുവിളികൾക്ക് മുന്നൊരുക്കം: ഭാവിയിലെ വെല്ലുവിളികൾ നേരിടാനുള്ള മുന്നൊരുക്കം: മാനസികാരോഗ്യ പ്രശ്നങ്ങൾ, ജീവിതശൈലി രോഗങ്ങൾ, മഹാമാരികൾ പോലുള്ള പൊതു ആരോഗ്യ അടിയന്തരാവസ്ഥകൾ എന്നിവ നേരിടാൻ സംസ്ഥാനത്തെ സജ്ജമാക്കുക.